
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് തെങ്ങുംകാവ് എട്ടാംവാർഡിൽ നടന്ന പുഷ്പകൃഷി വിളവെടുപ്പ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അരുൺകുമാർ അദ്ധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ, കൃഷി ഓഫീസർ ജെ.ആരതി, രാഗി സനൂപ്, സതി എസ്.കുമാർ, ഷൈലജകുമാരി, സുചിത്ര എസ്.നായർ, കെ.ജെ.ജോർജുകുട്ടി, ശ്രീകല അശോക്, സുമ വർഗീസ്, രോഹിണി രാജീവ്, സുമംഗല, ജി.ദിവ്യ എന്നിവർ പ്രസംഗിച്ചു. ജനനി സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്താണ് പുഷ്പകൃഷി നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |