
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയൻ താലൂക്കുതല ഓണച്ചന്തയുടെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ.പ്രസാദ് നിർവഹിച്ചു. റാന്നി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് സ്റ്റോറിലാണ് ഓണച്ചന്ത നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് കെ.വി.ലാൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ, ഭരണസമിതി അംഗങ്ങളായ കെ.സി.ഗോപിനാഥപിള്ള, സി.എൻ.പ്രസാദ്, മറിയാമ്മ ഉണ്ണിട്ടൻ, എം.കെ.രാജൻ, ബാങ്ക് സെക്രട്ടറി സ്മിത കെ.ദാസ്,അസിസ്റ്റന്റ് സെക്രട്ടറി ഡി.അനിമോൻ, വിപിൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |