SignIn
Kerala Kaumudi Online
Saturday, 29 August 2026 5.14 AM IST

മാറ്റങ്ങളുടെ മൂന്ന് പതിറ്റാണ്ട് : കെ.പത്മകുമാർ

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തിൽ എസ്.എൻ.ഡി.പി പ്രസ്ഥാനങ്ങൾ സാമൂഹ്യ, സാസ്ക്കാരിക, വിദ്യാഭ്യാസ രംഗത്ത് ഉജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെയും 54 ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന സംയുക്തശോഭായാത്രയുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളാപ്പള്ളി നടേശൻ നയിച്ച കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലം ശ്രീനാരായണീയ സമൂഹം മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും കാലഘട്ടത്തിലൂടെയാണ് കടന്നു പോയത്. ശ്രീനാരായണ ഗുരുദേവൻ നേരിട്ട് നൽകിയ 108 ശാഖകളിൽ 12 എണ്ണം പത്തനംതിട്ട യൂണിയനിലുണ്ട്. കിഴക്കൻ മലയോര മേഖലമുതൽ പത്തനംതിട്ടയുടെ പടിഞ്ഞാറൻ മേഖലവരെ വ്യാപിച്ചു കിടക്കുന്ന യൂണിയൻ പരിധിയിലുള്ള നിർദ്ധനരേയും സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാനുള്ള ശ്രമമാണ് യൂണിയൻ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL