
തുമ്പമൺ : തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ ഓണാഘോഷം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ. വി.കെകോശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ പുരസ്‌കാര വിതരണം നടത്തി. പി.എച്ച്. ഡി. നേടിയ ആൻസൺ ബാബു, കർഷക പ്രതിഭകളായ മധുസൂദനൻ പിള്ള , ജോർജ് കോശി, ബിജു പി. മത്തായി എന്നിവരെ യോഗത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലാലമ്മ വറുഗീസ്, എലിസബത്ത് ജോസ് എന്നിവർ സംസാരിച്ചു.. യോഗാനന്തരം ഗാനമേളയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |