
പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രി, തിരുവല്ല ജനറൽ ആശുപത്രി, കോന്നി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഡി.വൈ.എഫ്.ഐ ഓണസദ്യ വിളമ്പി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നാലാം വർഷമാണ് തിരുവോണ ദിനത്തിൽ ഓണസദ്യ നൽകുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓണസദ്യയ്ക്ക് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വിഷ്ണു ഗോപാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി സോബി ബാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി വിനീഷ്, സുനിൽ മഞ്ഞാലി, എസ് സൂരജ്, അജ്മൽ റഹീം, മണ്ണടി മേഖല സെക്രട്ടറി ജയപ്രകാശ്,ബ്ലോക്ക് കമ്മിറ്റി അംഗം സുമിത്ത് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |