
അടൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളുടെയും വർണാഭമായ ഘോഷയാത്രയുടെയും അകമ്പടിയോടെ അടൂരിൽ സമാപിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സി.വി.ശാന്തകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവൽ, ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, ഗ്രാമപ്പഞ്ചാത്ത് പ്രസിഡന്റുമാരായ അഡ്വ.രാജേഷ്, മറിയാമ്മ തരകൻ, ഗീതാദേവി, ഇ.എ. ലത്തീഫ്, കൗൺസിലർമാരായ ആബിദ് ഷെഹിം, ജെൻസി കടുവുങ്കൽ, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മ്യൂസിക്കൽ ബാന്റോടു കൂടി പരിപാടികൾ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |