
പ്രമാടം : പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. അത്തപ്പൂക്കള മത്സരം, കലാ കായിക മത്സരങ്ങൾ, വടംവലി, കോമഡി ഷോ, ചിലമ്പാട്ടം എന്നിവ ഉണ്ടായിരുന്നു. സാംസ്കാരക സമ്മേളനം കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദൻ, വാർഡ് മെമ്പർ കെ.എം.മോഹനൻ, ലൈബ്രറി സെക്രട്ടറി കെ.സത്യാനന്ദൻ, വൈസ് പ്രസിഡന്റ് ആർ.മുരളീധരൻ നായർ, ഭരണ സമിതി അംഗം എം.എസ്.പ്രവീൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |