SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

യുവി ഇൻഡക്സ്‌ ഒൻപതിൽ

sun

പത്തനംതിട്ട : എൽനിനോ പ്രഭാവത്തിൽ മഴ മാറിയതോടെ ജില്ലയിൽ പകൽചൂട്‌ കൂടുന്നു. ഇന്നലെ അൾട്രാവയലറ്റ്‌ ഇൻഡക്സ്‌ ഓറഞ്ച്‌ അലർട്ടായ ഒൻപതിലെത്തി.
തിരുവോണ ദിവസം വരെ ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. പിന്നീട്‌ മഴയുടെ അളവ്‌ കുറയുകയും വെയിലിന്റെ ശക്തി കൂടുകയും ചെയ്തു. ഈ മാസം സംസ്ഥാനത്താകെ മഴ കുറഞ്ഞ്‌ താപനില വർദ്ധിക്കുമെന്നാണ്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകലും രാത്രിയും താപനില കൂടാനാണ് സാദ്ധ്യത.
ഒക്‌ടോബറിലെ തുലാമഴയാണ്‌ ജില്ലയ്ക്ക്‌ ആകെ പ്രതീക്ഷ. എൽനിനോ കാലവർഷത്തെ ദുർബലമാക്കിയെങ്കിലും ആഗസ്തിൽ പെയ്തത്‌ ശക്തമായ മഴയാണ്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL