
പത്തനംതിട്ട: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വില്പന വിഭാഗമായ നാഷണൽ ബുക്ക് സ്റ്റാളിന്റെ ആഭിമുഖ്യത്തുള്ള പുസ്തകോത്സവം ഇന്ന് മുതൽ 11 വരെ പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ വിനോദ് ഇളകൊള്ളൂർ അദ്ധ്യക്ഷത വഹിക്കും. രാജുതോമസ്, കാശിനാഥൻ, എസ്.പി,.സി.എസ് മാർക്കറ്റിംഗ് മാനേജർ ബിപിൻ എന്നിവർ സംസാരിക്കും. പുസ്തകങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |