
പത്തനംതിട്ട : ക്രൈസ്‌തവ സമൂഹത്തിനുനേരെയുള്ള പീഡനങ്ങളിലും സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിലും ക്രിസ്‌ത്യൻ ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. പെന്തക്കോസ്‌ത് വിഭാഗത്തെ തിരഞ്ഞുപിടിച്ച് സുവിശേഷ പ്രസംഗങ്ങളും പ്രവർത്തനങ്ങളും അലങ്കോലപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പാസ്‌റ്റർ ടി.സി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ക്രിസ്‌ത്യൻ ഐക്യവേദി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ പാസ്‌റ്റർ കുര്യാക്കോസ് എം. കുടക്കച്ചിറ, ബ്രദർ ജോർജ് ജോൺ, ബ്രദർ പി.പാപ്പച്ചൻ, പാസ്റ്റർ പി.ജി.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |