കടയ്ക്കാവൂർ: 2025-26 അദ്ധ്യയന വർഷത്തെ ലിറ്റിൽ കെെറ്റ്സ് പുരസ്കാരം വർക്കല സബ്‌ജില്ലയിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസ് അർഹമായി.ഡിജിറ്റൽ സാങ്കേതികവിദ്യയെ വിദ്യാലയത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുന്ന പ്രവർത്തനമികവാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഒൻപതാം ക്ലാസ് വിദ്യാർത്ഥി സൂര്യകിരൺ തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റിൽ കെെറ്റ്സ് മെന്റർമാരായ മനോജ് ഡി.ബി,നാൻസി ഗിരി എന്നീ അദ്ധ്യാപകരാണ് സ്കൂളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ മാനേജർ വി.ശ്രീലേഖ,എച്ച്.എം സജിത.എസ്.നായർ,പി.ടി.എ പ്രസിഡന്റ് ദിലീപ്.റ്റി എന്നിവർ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |