
നെടുമങ്ങാട്: നഗരസഭ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ.വാണ്ട ഗാന്ധിനഗർ ഭാഗത്ത് കാടുപിടിച്ച പുരയിടത്തിലാണ് ഇന്നലെ രാവിലെ കാട്ടുപോത്തിനെ കണ്ടത്.പരുത്തിപ്പള്ളിയിൽ നിന്ന് ആർ.ആർ.ടി സംഘവും വനംവകുപ്പ് അധികൃതരും തെരച്ചിൽ നടത്തി.പൊലീസും സ്ഥലത്തെത്തിയിരുന്നു.
കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിനായി പ്രധാന റോഡുകളിലേക്കുള്ള വാഹനങ്ങൾ പൊലീസ് തടഞ്ഞു.എന്നാൽ കാട്ടുപോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഓടുന്നതിനാൽ വനംവകുപ്പിന് മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.സന്ധ്യയോടെ പുലിപ്പാറ ഭാഗത്തേയ്ക്ക് പാഞ്ഞു. ഇതിനു ശേഷം വേങ്കവിള ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടതായി സ്ഥിരീകരിച്ചു.ഇന്നും ആർ.ആർ.ടി സംഘം കാട്ടുപോത്തുകളെ നിരീക്ഷിക്കും.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജു,ഫോറസ്റ്റ് ഓഫീസർ റോഷ്‌നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്.നഗരസഭ ചെയർമാൻ ആർ.ജയദേവൻ,വൈസ് ചെയർപഴ്സൺ ലക്ഷ്മി സുരാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.കഴിഞ്ഞദിവസം അരുവിക്കര കുളക്കോട് മേഖലയിലും നാട്ടുകാർ കാട്ടുപോത്തുകളെ കണ്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |