SignIn
Kerala Kaumudi Online
Thursday, 09 July 2026 3.59 AM IST

ബൈക്ക് തടഞ്ഞ് നിറുത്തി യുവതിയുടെ മാല പൊട്ടിച്ചെടുത്തു

പാറശാല: കുടുംബത്തോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല, മറ്റൊരു ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തതായി പരാതി. തമിഴ്നാട് കരിങ്കൽ സ്വദേശി കുമാറിന്റെ ഭാര്യ അനീഷയുടെ 7 പവന്റെ താലി മാലയാണ് കവർന്നത്. പാറശാല ചെങ്കവിളക്ക് സമീപം കാരോട് - കഴക്കൂട്ടം ബൈപ്പാസ് റോഡിൽ ഇന്നലെ രാവിലെയാണ് സംഭവം.മകളുടെ ചികിത്സയ്ക്കായി ബൈപ്പാസിലൂടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കുടുംബം. കുമാർ ഓടിച്ചിരുന്ന ബൈക്ക് പിൻതുർന്നെത്തിയ മോഷ്ടാവ് കുമാറിന്റെ ബൈക്ക് തടഞ്ഞുനിറുത്തിയ ശേഷം അനീഷയുടെ കഴുത്തിൽകിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്വന്തം ബൈക്കിൽ സ്ഥലംവിട്ട മോഷ്ടാവിനെ കുമാർ ഏറെദൂരം പിൻതുടർന്നെങ്കിലും കണ്ടെത്താനായില്ല. കുടുംബം പാറശാല പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL