
തിരുവനന്തപുരം: ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) 23-ാമത് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റായി എം.വിൻസന്റ് എം.എൽ.എയെ വീണ്ടും തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി സി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റായി നിത്യാ സുഗതൻ,ജനറൽ സെക്രട്ടറിയായി സുമേഷ്.എസ്,സെക്രട്ടറിയായി നവാസ്.സി, ട്രഷററായി രാജേഷ്.എൽ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ മുതിർന്ന സംഘടനാ പ്രവർത്തകരെ ആദരിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് യു.പ്രദീപ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കടകംപള്ളി,എസ്.സുമേഷ്, സി.നവാസ്,നിത്യാ സുഗതൻ,വിജി.എസ്.ആർ,എൽ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |