
ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ ഓടകളിൽ മാലിന്യം നിറയുന്നു. പ്ലാസ്റ്റിക്ക് മാലിന്യം ഓടയിൽ കെട്ടികിടക്കുന്നതിനാൽ മലിനജലം റോഡിലൂടെ ഒഴുകുകയാണ്. ഓടക്ക് മേൽമൂടി ഇല്ലാത്തതിനാൽ അസഹനീയമായ ദുർഗന്ധം കാരണം കടയുടമകളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.നിരവധി ബേക്കറി, ടീഷോപ്പ്, പച്ചക്കറി, ഫ്രൂട്ട് സ്റ്റാൾ എന്നിവ കാട്ടാക്കട റോഡിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ ഓടകൾ ശുചീകരിച്ചിട്ട് വർഷങ്ങളായി. കൊടിനട-വഴിമുക്ക് ഹൈവേ വികസനത്തിന്റെ ഭാഗമായി സർക്കാർ സ്ഥലമേറ്റേടുത്തതോടെ ഓടനവീകരണവും അനുബന്ധ ജോലികളും മരാമത്ത് വകുപ്പിന് ഏറ്റെടുത്ത് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം അനിശ്ചിതത്വത്തിലായ കൊടിനട-വഴിമുക്ക് ദേശീയപാത വികസനം പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും നടപ്പാക്കിയിട്ടില്ല. ഇക്കാരണത്താൽ ബാലരാമപുരം ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ഓടകൾ വൃത്തഹീനമായി തുടരുകയാണ്.
പകർച്ചവ്യാധി ഭീഷണിയിൽഓടയിലെ വാൽവുകൾ തകർന്ന് വേസ്റ്റ് നിറഞ്ഞതോടെ മാലിന്യം ഒഴുകിപ്പോകുന്നില്ല. മഴ പൊയ്താൽ ഓട കവിഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകുന്നതും പതിവാണ്. ഈ മലിനജലത്തിൽ ചവിട്ടിയാണ് വഴിയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും ഇതുവഴി പോകുന്നത്. ബാലരാമപുരും-കാട്ടാക്കട റോഡിൽ ഓടകൾ വൃത്തിയാക്കാത്തതിനെതിരെ നാട്ടുകാരുടെ പരാതിപ്രളയമാണ്. ബാലരാമപുരം ജംഗ്ഷൻ മുതലുള്ള കാട്ടാക്കട റോഡിൽ ബസ്റ്റ് സ്റ്റോപ്പ് വരെ ഓടകൾ വൃത്തീഹീനമായ അവസ്ഥയിലാണ്.
മരാമത്തിന് കത്ത് നൽകിയിട്ടും നടപടിയില്ലഓടകൾ നവീകരിച്ച് സ്ലാബുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി മരാമത്ത് അധികൃതർക്ക് കത്ത് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ദേശീയപാത വികസനത്തിന് ഹൈവേ അതോറിട്ടി സ്ഥലമേറ്റെടുത്തതോടെ ഓട നവീകരണത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് മരാമത്ത് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |