
കള്ളിക്കാട്: നമ്പർ പ്ലേറ്റില്ലാത്ത പൾസർ ബൈക്കിലെത്തി പെട്രോൾ നിറച്ച ശേഷം പണം നൽകാതെ കടന്ന രണ്ടുപേരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കള്ളിക്കാട് പി. ഫ്യുവൽസ് ഹബ്ബ് പെട്രോൾ പമ്പിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.27-ഓടെ പൾസർ ബൈക്കിലെത്തിയ രണ്ടുപേർ 750 രൂപയുടെ പെട്രോൾ നിറച്ചശേഷം പണം നൽകാതെ അതിവേഗത്തിൽ സ്ഥലത്തുനിന്ന് പോകുകയായിരുന്നുവെന്ന് പമ്പ് അധികൃതർ അറിയിച്ചു.
ഇവർ സഞ്ചരിച്ച പൾസർ ബൈക്കിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ നെയ്യാർഡാം പൊലീസിൽ അറിയിക്കണമെന്ന് പമ്പ് അധികൃതർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |