SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കടയുടെ ലൈസൻസിന് കൈക്കൂലി: ഹെൽത്ത് ഇൻസ്‌പെക്ടർക്ക് തടവും പിഴയും

money

തിരുവനന്തപുരം: ഇന്റീരിയർ ഡെക്കറേഷൻ കടയുടെ ലൈസൻസിന് അനുകൂല റിപ്പോർട്ട് നൽകാൻ 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്‌പെക്ടറെ മൂന്ന് വർഷം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടറും പൂജപ്പുര സ്വദേശിയുമായ സരിത.എം.എല്ലിനെയാണ് പ്രത്യേക വിജിലൻസ് കോടതി ശിക്ഷിച്ചത്.

ശ്രീകാര്യം സ്വദേശി ഷിബു കൃഷ്ണന്റെ പക്കൽ നിന്നാണ് ഇവർ കൈക്കൂലി വാങ്ങിയത്.ഷിബുകൃഷ്ണന്റെ പിതാവ് കൃഷൻ ആശാരിയുടെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിന്റെ ലൈസൻസിനാവശ്യമായ റിപ്പോർട്ട് നൽകാനായിരുന്നു കൈക്കൂലി.2018 ഫെബ്രുവരി മുതൽ 2019 സെപ്തംബർ വരെ കോർപ്പറേഷനിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി നോക്കുമ്പോഴായിരുന്നു സംഭവം.ആവശ്യപ്പെട്ട പണം നൽകിയാലേ റിപ്പോർട്ട് കൊടുക്കൂവെന്ന് ശഠിച്ചപ്പോൾ പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു.തുടർന്ന് പൂജപ്പുര യുവജന സമാജം ലൈബ്രറിക്ക് സമീപം വച്ച് ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ വാങ്ങുമ്പോഴാണ് പ്രതി വിജിലൻസിന്റെ പിടിയിലാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL