
കാട്ടാക്കട: നെയ്യാർഡാം പൊലീസിനെ ആക്രമിച്ച കേസിലും കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പ്രതിയായ കോട്ടൂർ സ്വദേശി രാജീവ് (30) കാട്ടാക്കട പൊലീസിന്റെ പിടിയിലായി. പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടൂരിലെ വീടിന് സമീപത്ത് നിന്നാണ് കാട്ടാക്കട എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം കാട്ടാക്കട ഗുരുമന്ദിരത്തിന് സമീപത്ത് നിന്ന് രണ്ട് പേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിലെ അന്വേഷണത്തിനിടെയാണ് പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് രാജീവാണെന്ന വിവരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |