
വർക്കല: കായലോര ടൂറിസം ലക്ഷ്യമിട്ട് നിർമ്മിച്ച ഇടവ വെറ്റക്കട പാർക്ക് കാടുകയറി നശിക്കുന്നു.പാർക്കിന് അനുബന്ധമായി ആവിഷ്കരിച്ച കൊച്ചുകായൽ പദ്ധതിയും ലക്ഷ്യം കണ്ടിട്ടില്ല.ഇടവ - കാപ്പിൽ തീരദേശ പാതയ്ക്കരികിലാണ് വെറ്റക്കട പാർക്കുള്ളത്.
ഇരിപ്പിടങ്ങളും,നടപ്പാതയും മറ്റ് സൗകര്യങ്ങളും ഒരുക്കിയ പാർക്ക് കാടുമൂടിയ നിലയിലാണ്.ഇടവ - നടയറ കായലിന്റെ അവസാന ഭാഗമായ കൊച്ചുകായലിനോട് ചേർന്നാണ് പാർക്കുള്ളത്.പാർക്ക് കാടുകയറിയതോടെ ഇവിടം മാലിന്യനിക്ഷേപകേന്ദ്രവുമായി.വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാൻ പാർക്കിനുള്ളിൽ സ്ഥാപിച്ച ബെഞ്ചുകൾ ഉപയോഗശൂന്യവുമായി.സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
കായലിന്റെയും കടലിന്റെയും സാമീപ്യമാണ് വെറ്റക്കട പാർക്കിന്റെ പ്രത്യേകത
സൂര്യാസ്തമയം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലം
പാർക്കിലെ ടോയ്‌ലെറ്റുകളും ഉപയോഗശൂന്യം
കാപ്പിൽ നിന്ന് തെക്കുഭാഗത്തേയ്ക്ക് വരുന്ന കായൽ പതിനെട്ടാംപടി പ്രദേശം കഴിഞ്ഞാൽ ഒഴുക്ക് നിലച്ച നിലയിൽ
കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിക്കിടക്കുന്നു
മനോജ് മെമ്മോറിയൽ പാർക്ക് 2006ൽ ഇടവ പഞ്ചായത്തിന് കൈമാറി
2010ൽ ആവിഷ്കരിച്ച വെറ്റക്കട - കൊച്ചുകായൽ പദ്ധതി 16 വർഷം കഴിഞ്ഞിട്ടും പ്രാവർത്തികമായിട്ടില്ല
60 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നവീകരണത്തിൽ ഉൾപ്പെട്ടിരുന്നു
പാർക്ക് നവീകരിക്കണമെന്ന്
മാലിന്യങ്ങൾ നീക്കം ചെയ്ത് അടിയന്തര അറ്റകുറ്റപണികൾ നടത്തി.നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പാർക്ക് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കായൽ നവീകരിച്ച് നീന്തൽ പരിശീലനവും നടത്താൻ കഴിയും.കുടുംബശ്രീയുടെ നേതൃത്വത്തിൽ ടൂറിസ്റ്റുകൾക്ക് കടൽ - കായൽ വിഭവങ്ങൾ വൈകുന്നേരങ്ങളിൽ ഒരുക്കിയാൽ നിരവധിപ്പേർക്ക് പുതിയ തൊഴിൽ അവസരങ്ങളുമുണ്ടാകും.മേഖലയിലെ ഞണ്ട്,കരിമീൻ,കൊഞ്ച് തുടങ്ങിയ വിഭവങ്ങൾക്ക് ജില്ലയ്ക്ക് പുറത്തും നല്ല പേരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |