
വിതുര: പഞ്ചായത്തിലെ കല്ലാർ മൊട്ടമൂട് മേഖലയിൽ വീണ്ടും കാട്ടാന. കഴിഞ്ഞ ദിവസം രാത്രിയിൽ മൊട്ടമൂട്ടിൽ ഇറങ്ങിയ കാട്ടാനകൾ വനസംരക്ഷണസമിതിയുടെ ഷെഡ് തകർക്കുകയും, കൃഷിനാശം വിതക്കുകയും ചെയ്തു. കല്ലാറിൽ നിന്ന് മൊട്ടമൂട്ടിലേക്കുള്ള പാത മണിക്കൂറുകളോളം കാട്ടാനകൾ തമ്പടിച്ചു. ഒറ്റയാനും അഞ്ച് ആനകളുള്ള മറ്റൊരു കൂട്ടവുമാണ് ആദിവാസി ഉരുകളിൽ നാശംവിതയ്ക്കുന്നത്. ആനശല്യം മൂലം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ വയ്യ. കാട്ടാനക്ക് പുറമേ കാട്ടുപോത്തും, പുലിയും വരെ മൊട്ടമൂട് മേഖലയിൽ ഭീതിപരത്തുന്നുണ്ടെന്ന് ശ്രീലക്ഷ്മികുട്ടിഅമ്മ അറിയിച്ചു.
അതേസമയം, കല്ലാർ, മൊട്ടമൂട് മേഖലയിൽ അനവധി പേർ കാട്ടാനകളുടെ ആക്രമണത്തിൽ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടും മേഖലയിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങനത്തിന് ഇനിയും പരിഹാരമില്ല. ഇത് സംബന്ധിച്ച് നിരവധ തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ ജീവനും, സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് കല്ലാർ മൊട്ടമൂട് നിവാസികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |