നെടുമങ്ങാട്: കെ.വി.എസ്.എം ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റും എയർ സ്ക്വാഡ്രൺ എൻ.സി.സി വിഭാഗവും റോട്ടറി ക്ലബ് ഒഫ് തിരുവനന്തപുരം സിംഫണിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണവും ഇന്ന് രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.അഡ്വ.ജി.ആർ.അനിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.രക്തദാനത്തിന്റെ പ്രാധാന്യം, ഹെപ്പറ്റൈറ്റിസ് ബി രോഗത്തെക്കുറിച്ചുള്ള അവബോധം,പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ നടക്കും.പൊതുജനങ്ങൾക്കും രക്തദാനം ചെയ്യാമെന്ന് കോളേജ് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |