SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.30 AM IST

കൊലപാതകം: രക്തം പുരളാത്ത വെട്ടുകത്തി കാറിലിട്ടത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ

 പ്രതികൾ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഴി​ത്ത​ർ​ക്ക​ത്തെ​ ​തു​ട​ർ​ന്ന് ​പാ​ൽ​ക്കു​ള​ങ്ങ​ര​ ​കൈ​ത​മു​ക്കി​ന് ​സ​മീ​പം​ ​യു​വാ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തിയ സം​ഭ​വ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്ത്.​ ​കൃ​ത്യ​ത്തി​ന് ​ശേ​ഷം​ ​കാ​റി​ൽ​ ​ര​ക്ഷ​പെ​ട്ട​ ​പ്ര​തി​ക​ൾ​ ​പൊ​ലീ​സി​നെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ​ ​ര​ക്തം​ ​പു​ര​ളാ​ത്ത​ ​മൂ​ന്ന് ​വെ​ട്ടു​ക​ത്തി​ക​ളാ​ണ് ​കാ​റി​ലി​ട്ട​തെ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ വ്യക്തമായി.​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ​ ​പു​ല​യ​നാ​ർ​കോ​ട്ട​യ്‌​ക്ക് ​സ​മീ​പ​ത്തെ​ ​കു​റ്റി​ക്കാ​ട്ടി​ൽ​ ​നി​ന്ന് ​തെ​ളി​വെ​ടു​പ്പി​നി​ടെ​യാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.ചോ​ദ്യം​ ​ചെ​യ്യ​ലി​ലാ​ണ് ​ര​ക്തം​ ​പു​ര​ണ്ട​ ​വെ​ട്ടു​ക​ത്തി​കൾ ​കു​റ്റി​ക്കാ​ട്ടി​ലു​ണ്ടെ​ന്ന് ​ പ്രതികൾ സ​മ്മ​തി​ച്ച​ത്.​ ​
അ​തേ​സ​മ​യം​ വി​ശാ​ഖി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​ബ​ന്ധു​ ​പാ​ൽ​ക്കു​ള​ങ്ങ​ര​ ​സ്വ​ദേ​ശി​ ​പ​ത്തു​ ​എ​ന്ന​ ​പ്ര​ദീ​പ്കു​മാ​ർ​ ​(39​),​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​പാ​ച്ച​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​വി​നീ​ത് ​(40​),​പേ​ട്ട​ ​സ്വ​ദേ​ശി​ ​റ​സിം​ഖാ​ൻ​ ​(35​),​ക​രി​ക്ക​കം​ ​സ്വ​ദേ​ശി​ ​മു​കേ​ഷ് ​എ​ന്ന​ ​ശി​വ​പ്ര​സാ​ദ് ​(39​)​ ​എ​ന്നി​വ​രെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.​ ​ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു കൊലപാതകം. ​കൃ​ത്യ​ത്തി​ന് ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ട്ട​ ​പ്ര​തി​ക​ളെ​ ​രാ​ത്രി​യോ​ടെ​ ​പു​ല​യ​നാ​ർ​കോ​ട്ട​ ​നെ​ഞ്ചു​രോ​ഗ​ ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്തെ​ ​കു​റ്റി​ക്കാ​ട്ടി​ൽ​ ​നി​ന്നാ​ണ് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്‌​ത​ത്.​ ​ഇ​വ​ർ​ ​ര​ക്ഷ​പെ​ടാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​ൾ​ട്ടോ​ ​കാ​ർ​ ​സ​മീ​പ​ത്തു​നി​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​പ്ര​ദീ​പി​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ലൊ​ക്കേ​ഷ​ൻ​ ​പി​ന്തു​ട​ർ​ന്നാ​ണ് ​ഇ​വ​രെ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​തു​ട​ർ​ന്നു​ള്ള​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​പ്ര​തി​ക​ൾ​ ​കു​റ്റം​ ​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പ്ര​തി​ക​ളെ​ ​കൃ​ത്യം​ ​ന​ട​ന്ന​ ​സ്ഥ​ല​ത്തും​ ​ഒ​ളി​ച്ചി​രു​ന്ന​ ​പു​ല​യ​നാ​ർ​കോ​ട്ട​യി​ലും​ ​തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു.​ ​വി​ശാ​ഖി​നെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ഉ​പ​യോ​ഗി​ച്ച​ ​നാ​ല് ​വെ​ട്ടു​ക​ത്തി​ക​ളും​ ​ഒ​രു​ക​വ​റി​ലാ​ക്കി​യാ​ണ് ​ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.​ ​കൃ​ത്യ​ത്തി​നാ​യി​ ​പ്ര​തി​ക​ൾ​ ​വ്യ​ക്ത​മാ​യ​ ​ആ​സൂ​ത്ര​ണം​ ​ന​ട​ത്തി​യി​രു​ന്നെ​ന്നും​ ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​ ​ത​ലേ​ദി​വ​സം​ ​ചാ​ല​യി​ൽ​ ​നി​ന്ന് ​ഏ​ഴ് ​വെ​ട്ടു​ക​ത്തി​ക​ൾ​ ​വാ​ങ്ങിയ പ്രതികൾ ​വാ​ഹ​നം​ ​വാ​ട​ക​യ്‌​ക്കെ​ടു​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​മ​ദ്യ​പി​ച്ച​ ​ശേ​ഷം​ ​വ​ഴി​യി​ൽ​ ​കാ​ത്തി​രു​ന്ന​ ​നാ​ലു​പ്ര​തി​ക​ളും​ ​വീ​ടി​ന് ​മു​ന്നി​ലെ​ത്തി​യ​ ​വി​ശാ​ഖി​നെ​ ​ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ഏ​ഴി​ല​ധി​കം​ ​വെ​ട്ടു​ക​ളാ​ണ് ​ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ട്ടു​ക​ത്തി​ ​ഒ​ളി​പ്പി​ച്ച​ ​വി​നീ​ത് ​ത​ന്നെ​ ​ഇ​വ​ ​ക​ണ്ടെ​ടു​ത്ത് ​പൊ​ലീ​സി​ന് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​നി​ര​ന്ത​രം​ ​ത​ന്നെ​യും​ ​കു​ടും​ബ​ത്തെ​യും​ ​ഉ​പ​ദ്ര​വി​ക്കു​ന്ന​ ​വി​ശാ​ഖി​ന്റെ​ ​കൈ​യും​ ​കാ​ലും​ ​വെ​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു​ ​പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നാ​ണ് ​ഒ​ന്നാം​ ​പ്ര​തി​ ​പ്ര​ദീ​പ് ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​കൊ​ല​പാ​ത​കം,​വ​ധ​ശ്ര​മം​ ​അ​ട​ക്ക​മു​ള്ള​ ​നി​ര​വ​ധി​ ​കേ​സു​ക​ളു​ണ്ട്.​ ​ഒ​ന്നാം​ ​പ്ര​തി​ ​പ്ര​ദീ​പ് ​കാ​പ്പാ​ക്കേ​സ് ​അ​ട​ക്കം​ ​ഏ​ഴ് ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ 2013​നു​ശേ​ഷം​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​കേ​സു​ക​ളി​ല്ല.​ ​ര​ണ്ടാം​ ​പ്ര​തി​ ​വി​നീ​ത് ​മ​റ്റൊ​രു​ ​വ​ധ​ശ്ര​മ​ക്കേ​സി​ലും​ ​പ്ര​തി​യാ​ണ്.​ ​മൂ​ന്നാം​ ​പ്ര​തി​ ​റ​സിം​ ​ഖാ​ൻ​ ​ലോ​ഡ്‌​സ് ​ആ​ശു​പ​ത്രി​ക്ക് ​സ​മീ​പ​ത്തു​വ​ച്ച് ​ഓ​ട്ടോ​ ​ഡ്രൈ​വ​റെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ല​ട​ക്കം​ ​അ​ഞ്ചു​ക്രി​മി​ന​ൽ​ ​കേ​സി​ൽ​ ​പ്ര​തി​യാ​ണ്.​ ​ഇ​യാ​ൾ​ ​പേ​ട്ട​ ​സ്റ്റേ​ഷ​നി​ലെ​ ​റൗ​ഡി​ ​ലി​സ്റ്റി​ലു​ണ്ട്.​ ​നാ​ലാം​ ​പ്ര​തി​ ​ശി​വ​പ്ര​സാ​ദ് 12​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ ​ഇ​യാ​ൾ​ ​വി​ഴി​ഞ്ഞം​ ​സ്റ്റേ​ഷ​നി​ലെ​ ​റൗ​ഡി​ ​ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ്.നാലുപ്രതികളും വിശാഖിനെ കൊലപ്പെടുത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തായി.


ജീ​വ​ന് ​ഭീ​ഷ​ണി​യെ​ന്ന് ​പ​രാ​തി ന​ൽ​കി​യി​ട്ടും​ ​പൊ​ലീ​സ് ​
കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്ന്


ഒ​രു​വ​ർ​ഷം​ ​മു​മ്പ് ​പ്ര​ദീ​പി​നെ​ ​ആ​ക്ര​മി​ച്ച​ശേ​ഷം​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​പു​റ​ത്തി​റ​ങ്ങി​യ​ ​വി​ശാ​ഖ്,​ ​ത​നി​ക്ക് ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സ് ​കാ​ര്യ​മാ​യി​ ​എ​ടു​ത്തി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​പൊ​ലീ​സി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കാ​തെ​ ​വ​ന്ന​തോ​ടെ​ ​വി​ശാ​ഖി​ന്റെ​ ​അ​മ്മ​ ​ഇ​ക്കാ​ര്യം​ ​കാ​ണി​ച്ച് ​സ്വ​കാ​ര്യ​ ​അ​ന്യാ​യം​ ​ഫ​യ​ൽ​ ​ചെ​യ്‌​തി​രു​ന്നു.​ ​ഇ​തി​ന്മേ​ൽ​ ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ​പ​രാ​തി.​ ​അ​തേ​സ​മ​യം​ ​നി​ല​വി​ൽ​ ​ഭീ​ഷ​ണി​യി​ല്ലെ​ന്ന് ​വി​ശാ​ഖി​ന്റെ​ ​അ​മ്മ​ ​എ​ഴു​തി​ ​ഒ​പ്പി​ട്ടു​ന​ൽ​കി​യ​താ​യി​ ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സ് ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL