കഴക്കൂട്ടം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കണിയാപുരം റെയിൽവേ സ്‌റ്റേഷന് സമീപം ചാലിൽ ലക്ഷം വീട് സ്വദേശിയായ അനീഷിനാണ് (38) ആക്രമണത്തിൽ തലയ്ക്കും ചെവിക്കും പരിക്കേറ്റത്.സംഭവത്തിൽ കണിയാപുരം പള്ളിപ്പുറം സ്വദേശിയായ ഷെഫീഖിനെതിരെ മംഗലപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ഞായറാഴ്ച രാത്രി 11ഓടെ കണിയാപുരം ചാലിൽ ലക്ഷം വീട് അങ്കണവാടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. പ്രതി ഷെഫീഖ്,അനീഷിനെയും ബന്ധുക്കളെയും സ്ഥിരമായി അസഭ്യം പറയുന്നത് അനീഷ് വിലക്കിയിരുന്നു. ഇതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.വഴിയിൽ തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞ പ്രതി, കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് അനീഷിന്റെ തലയ്ക്ക് നേരെ വെട്ടുകയായിരുന്നു. ഇടത് ചെവിയുടെ മുകൾ ഭാഗത്തും തലയിലും ഇടത് പുരികത്തിലും പരിക്കേറ്റു. പരിക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |