SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

ബി.എസ്.എൻ.എൽ സഹ. സംഘം തട്ടിപ്പ്: 37.59 ലക്ഷത്തിന്റെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: തിരുവനന്തപുരത്തെ ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പുകേസിലെ പ്രതികളുടെ 37.59 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ഇവ കണ്ടുകെട്ടാനായി റവന്യൂ വകുപ്പിന് രേഖകൾ കൈമാറി.

വഞ്ചിയൂർ ആസ്ഥാനമായ സംഘത്തിൽ 300 കോടിയുടെ തട്ടിപ്പ് നടന്നതിലെ കള്ളപ്പണയിടപാട് അന്വേഷണത്തിന്റെ ഭാഗമായാണ് 16 പ്രതികളുടെ 120 ഭൂസ്വത്തുക്കൾ മരവിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണിവ.

വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരം കേസെടുത്തത്. നിക്ഷേപമായി ലഭിച്ച തുക ഡയറക്‌ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്നാണ് തട്ടിയെടുത്തത്. സംഘത്തിന്റെ രേഖകളിൽ ചേർക്കാതെ പണം മാറ്റി. വ്യാജരേഖകൾ ഉപയോഗിച്ച് അംഗങ്ങളുടെയും ബിനാമികളുടെയും പേരുകളിൽ വായ്‌പകളെടുത്തും തട്ടിപ്പ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, BSNL SOCIETY CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL