SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

കടഉടമയെ മർദിച്ച മൂന്നംഗ സംഘത്തിനെതിരെ കേസ്

മട്ടാഞ്ചേരി: കടഒഴിയണമെന്നാവശ്യപ്പെട്ട് കടഉടമയെ സംഘംചേർന്ന് മർദ്ദി​ച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു. കഴുത്തുമുട്ടിൽ ഓറഞ്ച് കംപ്യൂട്ടേഴ്സ് നടത്തുന്ന കൊച്ചങ്ങാടി പുത്തൻപുരക്കൽ വീട്ടിൽ പി.എ. മനാഫിനാണ് (46) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി 9 മണിയോടെ സ്ഥാപനത്തിലെത്തിയ മൂന്നംഗസംഘം മനാഫിനെ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

പ്രതികൾ കടയിലെ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ നശിപ്പിക്കുകയും മുൻവശത്തെ ചില്ലുകൾ തകർക്കുകയും ചെയ്തു. പരിക്കേറ്റ മനാഫ് പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL