തിരുവനന്തപുരം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 1.77കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ റിപ്പോർട്ട്.ജൂലായ് 30 മുതൽ ആഗസ്റ്റ് 4 വരെയുള്ള കണക്കാണിത്.ജില്ലയിൽ 9 ബ്ലോക്കുകളിലായി 29.04 ഹെക്ടർ പ്രദേശത്ത് കൃഷിനാശം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ആര്യങ്കോട്,ആറ്റിങ്ങൽ,കാട്ടാക്കട,നെടുമങ്ങാട്,നെയ്യാറ്റിൻകര,പള്ളിച്ചൽ,പാറശാല,പുളിമാത്ത്,വാമനപുരം ബ്ലോക്കുകളിലാണ് കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വാമനപുരം ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം.ഇവിടെ 8.20 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു.
ആര്യങ്കോട് 6.46 ഹെക്ടർ,പള്ളിച്ചൽ 5.20 ഹെക്ടർ,നെയ്യാറ്റിൻകര 4.30 ഹെക്ടർ,പാറശാല 2.80 ഹെക്ടർ,ആറ്റിങ്ങൽ 1.40 ഹെക്ടർ,കാട്ടാക്കട 0.46 ഹെക്ടർ,നെടുമങ്ങാട് 0.16 ഹെക്ടർ,പുളിമാത്ത് 0.06 ഹെക്ടർ എന്നിങ്ങനെയാണ് കൃഷിനാശം.
ജില്ലയിൽ 713 കർഷകരെ കനത്ത മഴ ബാധിച്ചു.പള്ളിച്ചൽ ബ്ലോക്കിൽ 162 കർഷകർക്കും നെയ്യാറ്റിൻകര ബ്ലോക്കിൽ 146 കർഷകർക്കും വാമനപുരം ബ്ലോക്കിൽ 138 കർഷകർക്കും പാറശാല 128 കർഷകർക്കും ആര്യങ്കോട് 98 കർഷകർക്കും കാട്ടാക്കട 16 കർഷകർക്കും ആറ്റിങ്ങൽ 13 കർഷകർക്കും നെടുമങ്ങാട് 9 കർഷകർക്കും പുളിമാത്ത് 3 കർഷകർക്കും റിപ്പോർട്ട് പ്രകാരം നഷ്ടം സംഭവിച്ചു.
തെങ്ങ്,കുരുമുളക്,മരച്ചീനി,ഇഞ്ചി,വാഴ പച്ചക്കറി വിളകളാണ് പ്രധാനമായും മഴയിൽ നശിച്ചത്. 12.73 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു.8.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചിട്ടുണ്ട്. 2.2 ഹെക്ടർ മരച്ചീനി,0.12 ഹെക്ടർ തെങ്ങ്,0.04 ഹെക്ടർ കുരുമുളക്,0.10 ഹെക്ടർ ഇഞ്ചി എന്നിങ്ങനെയാണ് വിളകളുടെ നഷ്ടം.
561 വാഴ കർഷകർക്കായി 1.72 കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |