ഡോ.വർഗീസ് ജോർജ്
ട്വന്റി ട്വന്റി
കൊടുങ്ങല്ലൂർ മണ്ഡലം
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിച്ച മാനേജ്മെന്റ് വിദഗ്ദ്ധനാണ് ഡോ.വർഗീസ് ജോർജ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ. നിർമാണം, സേവനമേഖല, മീഡിയ തുടങ്ങി വിവിധ മേഖലകളിൽ 22 വർഷത്തിലധികം മാനേജ്മെന്റ് അനുഭവമുള്ള വ്യക്തിയാണ്. ഐ.ടി-മാർക്കറ്റിംഗിൽ എം.ബി.എയും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ ബി.ഇയും നേടി. ജയ്പ്പൂരിലെ എം.ജെ.ആർ.പി സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സിടെക് ഇൻകിന്റെ സ്ഥാപകൻ. നാനോ ടെക് ഗവേഷണ രംഗത്തും സജീവം. കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന ജോർജ് ചടയംമുറിയുമായി കുടുംബബന്ധമുണ്ട്.
അഡ്വ.ചാർളി പോൾ
എൻ.ഡി.എ
ചാലക്കുടി
ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗവും. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിച്ചു. സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഒഫ് ഇന്ത്യ അംഗം. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യ സേവനം, കൗൺസലിംഗ്, ജേർണലിസം, പേഴ്സണൽ മാനേജ്മെന്റ് എന്നിവയിൽ ഡിപ്ലോമ. കാലടി ശ്രീ ശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആക്ട്സിന്റെ സംസ്ഥാന സെക്രട്ടറി, ജനസേവ ശിശുഭവൻ പ്രസിഡന്റ്, മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി. കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഒഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റിന്റെ മാസ്റ്റർ ട്രെയ്നറും കേരള സർക്കാരിന്റെ മൈനോരിറ്റി വെൽഫെയർ വകുപ്പ് ഫാക്കൽറ്റിയും. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സ്ഥാപക സെക്രട്ടറി. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, സി.എൽ.സി സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ കോ ഓർഡിനേറ്റർ.
കെ.ആർ.രജിൽ(ബി.ഡി.ജെ.എസ്)
കുന്നംകുളം
നിയമസഭയിലേക്ക് കന്നി മത്സരത്തിന് ഇറങ്ങുന്ന കെ.ആർ.രജിൽ ബി.ഡി.ജെ.എസ് നോർത്ത് ജില്ലാ പ്രസിഡന്റാണ്. എസ്.എൻ.ഡി.പി യോഗം ജില്ലാ യൂത്ത് മൂവ്മെന്റ് വൈസ് ചെയർമാൻ, കെ.ആർ.ഗ്രൂപ്പ് ഹോട്ടൽസ്
പാർട്ണർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പെരുമ്പിലാവ് സ്വദേശിയായ രജിൽ 2015 ൽ യു.ഡി.എഫ് പിന്തുണയോടെ കടവല്ലൂർ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസകാലത്ത് അത്ലറ്റിക് താരമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |