SignIn
Kerala Kaumudi Online
Saturday, 25 April 2026 4.18 AM IST

നിയമസഭാ തിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ

Increase Font Size Decrease Font Size Print Page
janeesh-oj

കൊടുങ്ങല്ലൂർ
ഒ.ജെ. ജനീഷ്,

സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റ്. കെ.എസ്.യുവിൽ പ്രവർത്തിച്ച് പൊതുരംഗത്തെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻ - പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988ൽ ജനനം. കുഴൂർ ഗവ. ഹൈസ്‌കൂളിലും പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസിലുമായി സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്കിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ. 2019ൽ തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് ബി.ബി.എ,എൽ.എൽ.ബി ബിരുദം. എന്റോൾ ചെയ്ത ശേഷം ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ. റോയിയുടെ ജൂനിയറായി പ്രവർത്തിച്ചു. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. ധനേഷ് ഏക സഹോദരനാണ്.

ടി.​ ​എ​ൻ.​ ​പ്ര​താ​പൻ
മ​ണ​ലൂർ


നി​ല​വി​ൽ​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ഇ​ദ്ദേ​ഹം​ ​കെ.​എ​സ്.​യു​വി​ലൂ​ടെ​യാ​ണ് ​പൊ​തു​രം​ഗ​ത്തെ​ത്തി​യ​ത്.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​സം​സ്ഥാ​ന,​ ​ദേ​ശീ​യ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം,​കെ.​പി.​സി.​സി​ ​മെ​മ്പ​ർ,​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​മെ​മ്പ​ർ,​ ​സെ​ക്ര​ട്ട​റി,​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​ഥ​മ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റാ​യും​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
2001​ ​മു​ത​ൽ​ 2011​ ​വ​രെ​ ​പ​ഴ​യ​ ​നാ​ട്ടി​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നും​ ​എം.​എ​ൽ.​എ​യാ​യും​ 2011​ ​മു​ത​ൽ​ 2016​ ​വ​രെ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നും​ ​എം.​എ​ൽ.​എ​യാ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.​ 2019​ ​മു​ത​ൽ​ 2024​ ​വ​രെ​ ​തൃ​ശൂ​ർ​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​എം.​പി​ ​ആ​യി​രു​ന്നു.

ഒ​ല്ലൂർ
അ​ഡ്വ.​ഷാ​ജി​ ​ജെ.​കോ​ട​ങ്ക​ണ്ട​ത്ത്

തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഡ്വ.​ഷാ​ജി​ ​ജെ.​കോ​ട​ങ്ക​ണ്ട​ത്ത് ​ക​ഴി​ഞ്ഞ​ 30​ ​വ​ർ​ഷ​മാ​യി​ ​അ​ഭി​ഭാ​ഷ​ക​നാ​ണ്.​ ​നി​ല​വി​ൽ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നാ​ഷ​ണ​ൽ​ ​കോ​ർ​ഡി​നേ​റ്റ​ർ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​തു​ട​ങ്ങി​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​എ​ക്‌​സ്ടാ​സ്‌​ക് ​ഫോ​ഴ്‌​സ് ​മെ​മ്പ​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​കോ​ട​തി​ക​ളി​ലൂ​ടെ​ ​നി​ര​ന്ത​രം​ ​പോ​രാ​ടു​ന്ന​ ​വ്യ​ക്തി.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​നം,​ ​പ​ട്ടി​ലം​കു​ഴി​ ​പാ​ലം​ ​നി​ർ​മ്മാ​ണം,​ ​ടോ​ൾ​ ​പി​രി​വ് ​നി​റു​ത്ത​ലാ​ക്ക​ൽ,​ ​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ ​അ​ദ്ദേ​ഹം​ ​നി​യ​മ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​തൃ​ശൂ​ർ​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ക്രി​ക്ക​റ്റ് ​ടീം​ ​ക്യാ​പ്ട​ൻ​ ​കൂ​ടി​യാ​ണ്.

സി.​എ​ച്ച്.​ ​റ​ഷീ​ദ്​

​ഗു​രു​വാ​യൂ​ർ

മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ്.​ ​ചാ​വ​ക്കാ​ട് ​എം.​ആ​ർ.​ആ​ർ.​എം​ ​സ്‌​കൂ​ൾ,​ ​ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ ​തി​രൂ​ര​ങ്ങാ​ടി​ ​പി.​എ​സ്.​എം.​ഒ​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ച​രി​ത്ര​ത്തി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി.​ ​എം.​എ​സ്.​എ​ഫ്,​ ​യൂ​ത്ത് ​ലീ​ഗ് ​പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​സ​ജീ​വ​മാ​യി.​ ​മു​സ്‌​ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.
1995​ ​മു​ത​ൽ​ 2005​ ​വ​രെ​ ​ര​ണ്ടു​ത​വ​ണ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​മാ​യി.​ 2011​-​ 16​ ​കാ​ല​യ​ള​വി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഓ​ട്ടോ​കാ​സ്റ്റ് ​ചെ​യ​ർ​മാ​നാ​യും​ 1991​ൽ​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​യു​ടെ​ ​പി.​എ​ ​ആ​യും​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചു.​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ഫാ​ത്തി​മ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​സ്വാ​ലി​ഹ​ ​(​അ​ബു​ദാ​ബി​),​ ​ഇ​ഹ്‌​സാ​നു​ൽ​ ​ഹ​ഖ് ​(​എ​ൻ​ജി​നീ​യ​ർ,​ ​ഇ​ൻ​ഫോ​ ​പാ​ർ​ക്ക്),​ ​അ​യി​ഷാ​ ​രി​ള​ ​(​കൊ​ല്ലം​ ​ടി.​കെ.​എം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​നി​).

രാ​ജ​ൻ​ ​പ​ല്ല​ൻ​ ​(​ ​കോ​ൺ​ഗ്ര​സ്)
തൃ​ശൂ​ർ​ ​മ​ണ്ഡ​ലം

മു​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​മേ​യ​റാ​ണ് ​രാ​ജ​ൻ​ ​പ​ല്ല​ൻ.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഈ​സ്റ്റ് ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി.​ ​തൃ​ശൂ​ർ​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി,​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ 2000​ൽ​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​ഗാ​ന്ധി​ന​ഗ​റി​ൽ​ ​നി​ന്നും​ ​കൗ​ൺ​സി​ലി​ൽ.​ 2025​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ്വ​യം​ ​ഒ​ഴി​വാ​കു​ന്ന​ത് ​വ​രെ​യും​ ​വ്യ​ത്യ​സ്ത​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​നി​ന്നും​ ​കൗ​ൺ​സി​ലി​ൽ​ ​അം​ഗ​മാ​യി.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ച് ​വ​ർ​ഷം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ 1965​ ​ഒ​ക്ടോ​ബ​ർ​ 11​നാ​ണ് ​രാ​ജ​ൻ​ ​പ​ല്ല​ന്റെ​ ​ജ​ന​നം.​ ​ചെ​മ്പൂ​ക്കാ​വ് ​കു​ണ്ടു​വാ​റ​ ​എം.​ജി​ ​ന​ഗ​റി​ലാ​ണ് ​വീ​ട്.​ ​ഭാ​ര്യ​ ​മ​റി​യാ​മ്മ​ ​ക​ല്ലൂ​ക്കാ​ര​ൻ.​ ​മ​ക്ക​ൾ​:​ ​മെ​റി​ൻ​ ​വി​നോ​ദ്,​ ​മെ​ർ​ലി​ൻ​ ​റാ​ഫി​ൻ.

സു​നി​ൽ​ ​ലാ​ലൂ​ർ,​ ​

നാ​ട്ടി​ക


ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​എ​ക്‌​സി​ക്യൂ​ട്ടി​വ് ​അം​ഗം​ ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ 2021​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്നു.​ ​ലാ​ലൂ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​സ​മ​ര​മു​ഖ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​വാ​സു​വി​ന്റെ​യും​ ​ഭാ​ര​തി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​:​ ​മ​ഞ്ചേ​രി​ ​ചീ​ഫ് ​ജു​ഡീ​ഷ്യ​ൽ​ ​മ​ജി​സ്‌​ട്രേ​റ്റ് ​സ​രി​ത​ ​ര​വീ​ന്ദ്ര​ൻ.​ ​മ​ക​ൻ​:​ ​എ​സ്.​എ​ൽ.​ ​ഹൃ​ദി​ക്.​ ​സ​ഹോ​ദ​രി​:​ ​വി​ഭി​ത​ ​വാ​സു​ ​(​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​ർ​).

യു.​ഡി.​എ​ഫ്
സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ്

നി​ല​വി​ൽ​ ​ചാ​ല​ക്കു​ടി​ ​എം.​എ​ൽ.​എ.​ ​ര​ണ്ട​ര​ ​പ​തി​റ്റാ​ണ്ടാ​യി​ ​പൊ​തു​രം​ഗ​ത്ത് ​സ​ജീ​വം.​ ​മ​ല​യോ​ര​ഗ്രാ​മ​മാ​യ​ ​വെ​ള്ളാ​നി​ക്കോ​ട് ​തു​റു​വേ​ലി​ൽ​ ​പ​രേ​ത​നാ​യ​ ​ജോ​സ​ഫി​ന്റെ​യും​ ​മേ​രി​യു​ടെ​യും​ ​മൂ​ന്ന് ​ആ​ൺ​മ​ക്ക​ളി​ൽ​ ​മൂ​ന്നാ​മ​ൻ.​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​പ്രീ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​കേ​ര​ള​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​നി​ലൂ​ടെ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത്.​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജി​ൽ​ ​ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​ ​കെ.​എ​സ്.​യു​വി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​റാ​യി.​ ​പി.​സി.​വി​ഷ്ണു​നാ​ഥ് ​പ്ര​സി​ഡ​ന്റാ​യ​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​തൃ​ശൂ​ർ​ ​പാ​ർ​ല​മെ​ന്റ് ​പ്ര​സി​ഡ​ന്റ്.​ 2010​ലെ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പു​ത്തൂ​ർ​ ​ഡി​വി​ഷ​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​വി​ജ​യി​ച്ചു.​ 2016​ ​മു​ത​ൽ​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി.
2021​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ക​ന്നി​ജ​യം.​ ​കോ​ട​ശ്ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ൽ​ ​താ​മ​സം.​ ​ഭാ​ര്യ​:​ ​ജി​ൻ​സി​ ​തോ​മ​സ്.​ ​മ​ക്ക​ൾ​:​ ​സെ​റ​ ​മേ​രി​(​ഏ​ഴ് ​വ​യ​സ്),​ ​നോ​റ​ ​(​ ​മൂ​ന്ന് ​വ​യ​സ്).

ക​യ്പ​മം​ഗ​ലം
ടി.​എം.​നാ​സർ

എ​ട​വി​ല​ങ്ങ് ​തോ​ട്ടു​ങ്ങ​ൽ​ ​മാ​ഹി​ൻ​ ​-​ക​ദീ​ജ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ.​ ​കെ.​എ​സ്.​യു​വി​ലൂ​ടെ​ ​പൊ​തു​ജീ​വി​തം​ ​ആ​രം​ഭി​ച്ചു.​ ​സ്‌​കൂ​ൾ​ ​ലീ​ഡ​ർ,​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ​ദം​ ​അ​ല​ങ്ക​രി​ച്ചു.​ 1987​ ​മു​ത​ൽ​ 1995​ ​വ​രെ​ ​എ​ട​വി​ല​ങ്ങ് ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ 1990​ ​മു​ത​ൽ​ 2002​ ​വ​രെ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്.​ 2004​ ​മു​ത​ൽ​ 2014​ ​വ​രെ​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ്.​ 2001​ ​മു​ത​ൽ​ 2010​ ​വ​രെ​ 10​ ​വ​ർ​ഷം​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​ർ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​താ​ലൂ​ക്ക് ​കാ​ർ​ഷി​ക​ ​വി​ക​സ​ന​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റാ​യി​ 13​ ​വ​ർ​ഷ​മാ​യി​ ​തു​ട​ർ​ന്നു​വ​രു​ന്നു.​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്ക് ​ഡ​യ​റ​ക്ട​റാ​ണ്.​ 24​ ​വ​ർ​ഷ​മാ​യി​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​മ​ൾ​ട്ടി​പ​ർ​പ്പ​സ് ​സ​ഹ​ക​ര​ണ​ ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​നി​ല​വി​ൽ​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​ണ്.

തോ​മ​സ് ​ഉ​ണ്ണി​യാ​ടൻ
കേ​ര​ള​കോ​ൺ.​ ​ജോ​സ​ഫ്

ഇ​രി​ങ്ങാ​ല​ക്കുട
കെ.​എ​സ്.​സി​ ​വൈ​ക്കം​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​യൂ​ത്ത് ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​യം​ഗം,​ ​യു.​ഡി.​എ​ഫ് ​സം​സ്ഥാ​ന​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​യം​ഗം,​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ചെ​യ​ർ​മാ​ൻ​ ​തു​ട​ങ്ങി​യ​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ച്ചു.​ 2001​ ​മു​ത​ൽ​ 16​ ​വ​രെ​ ​മൂ​ന്നു​ ​ത​വ​ണ​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​നി​ന്നു​ള്ള​ ​എം.​എ​ൽ.​എ​ ​ആ​യി.​ ​നി​യ​മ​സ​ഭാ​ ​പെ​റ്റീ​ഷ​ൻ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ,​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ൽ​ ​ചീ​ഫ് ​വി​പ്പാ​യി​രു​ന്നു.​ ​കെ.​എ​സ്.​സി​ ​ത​ല​യോ​ല​പ്പ​റ​മ്പ് ​ദേ​വ​സ്വം​ ​കോ​ളേ​ജ് ​യൂ​ണി​റ്റ് ​പ്ര​സി​ഡ​ന്റാ​യാ​ണ് ​തു​ട​ക്കം.​ ​പ​രേ​ത​രാ​യ​ ​മാ​ത്യു​ ​ജോ​സ​ഫി​ന്റെ​യും​ ​മേ​രി​ക്കു​ട്ടി​ ​ജോ​സ​ഫി​ന്റെ​യും​ ​മ​ക​ൻ.​ ​റ​ബ്ബ​ർ​ ​ബോ​ർ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന​ ​ഷേ​ർ​ലി​ ​തോ​മ​സാ​ണ് ​ഭാ​ര്യ.​ ​ഡോ.​നീ​ക്കി​റ്റ​ ​തോ​മ​സ്,​ ​നീ​തി​ഷ​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​മ​ക്ക​ളും​ ​എ​ബി​ൻ​ ​സ​ന്തോ​ഷ് ​ആ​ലേ​ങ്ങാ​ട​ൻ​ ​മ​രു​മ​ക​നാ​ണ്.

പു​തു​ക്കാ​ട്
കെ.​ ​എം.​ബാ​ബു​രാ​ജ്


ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​കെ​ ​എ​സ്.​ ​യു​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​യാ​യി​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ,​ ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മ​റ്റി​ ​പ്ര​സി​ഡ​ന്റ്,​ ​ബ്ലോ​ക്ക് ​കോ​ൺ​ഗ്ര​സ് ​ക​മ്മ​റ്റി​ ​പ്ര​സി​ഡ​ന്റ്,​ ​പു​തു​ക്കാ​ട് ​ഗ്രാ​മ​ ​പ​ഞ്ച​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.​ ​കൊ​ട​ക​ര​ ​ബ്ലോ​ക്ക് ​മ​ൾ​ട്ടി​ ​പ​ർ​പ്പ​സ് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​സൊ​സൈ​റ്റി​ ​പ്ര​സി​ഡ​ന്റും,​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​പു​തു​ക്കാ​ട് ​യൂ​ണി​യ​ൻ​ ​ഡ​യ​റ​ക്ട​റു​മാ​ണ്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.