
തൃശൂർ: അമല മെഡിക്കൽ കോളേജ് ജെറിയാട്രിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയുടെയും ജെറിക്കോൺ 2026 ന്റെ ടീസർ ലോഞ്ചിന്റെയും ഉദ്ഘാടനം അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഡെൽജോ പുത്തൂർ, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ജെറിയാട്രിക്‌സ് കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ജിനോ ജോയ് , അമല ജെറിയാട്രിക്‌സ് മേധാവി ഡോ. എസ്. അനീഷ്, ഫിസിയോളജി അസിസ്റ്റന്റ് പ്രൊഫ. ഡോ.നയന സുനിൽ എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകളിൽ നിന്നുമുള്ള ഡോക്ടർമാരും വിദ്യാർത്ഥികളും ചർച്ചയിലും ക്വിസ് മത്സരത്തിലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |