SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

നാശനഷ്ട കണക്ക് കുതിക്കുന്നു, 202 വീടുകൾക്ക് തകരാർ

veedu

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലെ സ്‌ഫോടനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ച നാശനഷ്ട കണക്ക് കുതിക്കുന്നു. റവന്യൂ വകുപ്പും, വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി നടത്തുന്ന പരിശോധന രണ്ട് ദിനം പിന്നിട്ടപ്പോൾ 202 വീടുകൾക്ക് തകരാർ കണ്ടെത്തി. ഇന്നലെ മാത്രം 108 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. നഗരസഭ എ.ഇ, ഓവർസിയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർക്ക് പുറമേ സമീപ പഞ്ചായത്തുകളിലെ വിദഗ്ദ്ധരെയും മുണ്ടത്തിക്കോട് എത്തിച്ചു. ജനൽച്ചില്ല് തകർച്ച, ചുമരിൽ വിള്ളൽ, ട്രസ് വർക്കുകൾക്ക് തകരാർ എന്നിവയാണ് ഭൂരിഭാഗവും. സീലിംഗ് തകർന്ന കേസുകളും റിപ്പോർട്ട് ചെയ്തു. വീട്ടുകാരിൽ നിന്നും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, നികുതി രസീതി തുടങ്ങിയ രേഖകളും റവന്യൂ സംഘം ശേഖരിക്കുന്നുണ്ട്. ഡിസാസ്റ്റർ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിൽ തന്നെയാണ് വിവരശേഖരണം നടത്തുന്നതെന്ന് മുണ്ടത്തിക്കോട് വില്ലേജ് ഓഫീസർ കേരളകൗമുദിയോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL