SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

പൂരം: മദ്യം, ലഹരി വിൽപ്പന നിരോധിച്ചു

alc

തൃശൂർ: പൂരത്തോട് അനുബന്ധിച്ച് 25ന് രാത്രി 11 മുതൽ 27ന് ഉച്ചയ്ക്ക് രണ്ടുവരെ കോർപറേഷൻ പരിധിയിലെ എല്ലാ മദ്യവിൽപ്പനശാലകൾ, കള്ളുഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും വിൽപ്പനയും വിതരണവും നിരോധിച്ചും കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. അബ്കാരി ആക്ടിലെ 54ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. പൂരത്തോടനുബന്ധിച്ച് മദ്യനിരോധനം ഏർപ്പെടുത്തുന്നതിനാൽ വ്യാജമദ്യ നിർമ്മാണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും ഇടയാകുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകൾ എടുക്കുന്നതിന് എക്‌സൈസ്, പൊലീസ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL