SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

ഫ്‌ളക്‌സ് വച്ചതായി പരാതി

Increase Font Size Decrease Font Size Print Page
photo

വാടാനപ്പള്ളി : കെ.സി.വേണുഗോപാലിന് അഭിവാദ്യം അർപ്പിച്ച് സി.പി.എം പ്രവർത്തകൻ ഇരുട്ടിന്റെ മറവിൽ ബോർഡ് സ്ഥാപിച്ചതായി പരാതി. സേവ് കോൺഗ്രസ് എന്ന പേരിലാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഫ്‌ളക്‌സ് സ്ഥാപിച്ചത്. സി.സി.ടി.വിയിൽ സി.പി.എമ്മിലെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് ബോർഡ് വയ്ക്കുന്ന ദൃശ്യമാണുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ദീപൻ വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിൽ പ്രതിഷേധപ്രകടനം നടത്തി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL