SignIn
Kerala Kaumudi Online
Thursday, 25 June 2026 12.01 PM IST

കർഷകസംഘം മാർച്ചും ധർണയും

photo

മാള: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്ക് ഇരുട്ടടിയായി രാസവളങ്ങളുടെ വില വർധിപ്പിക്കുകയും സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത കേന്ദ്ര നയത്തിനെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 26ന് മാള ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന സമരം കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ജില്ലാ, ഏരിയ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായാണ് മാളയിലും പ്രതിഷേധം. മുഴുവൻ കർഷകരും സമരത്തിൽ പങ്കെടുക്കണമെന്ന് കർഷകസംഘം ഏരിയ പ്രസിഡന്റ് ടി.കെ. ഉണ്ണിക്കൃഷ്ണനും ഏരിയ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിലും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL