
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ ആല,പൊരിബസാർ,ശാന്തിപുരം,പള്ളിനട എന്നിവിടങ്ങളിലൂടെ സർവീസ് റോഡ് വഴി പോകേണ്ട പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ്,ഓർഡിനറി,പ്രിയദർശിനി ബസുകൾ റൂട്ട് ഒഴിവാക്കി ഹൈവേ വഴി പോകുന്നതിൽ പ്രതിഷേധിച്ച് എസ്.എൻ.പുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപരോധസമരം നടത്തി. നിശ്ചയിച്ച റൂട്ടിലൂടെ സർവീസ് നടത്താത്ത ബസുകാർക്ക് മുന്നറിയിപ്പ് നൽകി റൂട്ട് തിരിച്ചുവിട്ടു. ഹൈവേ വഴി സർവീസ് നടത്താനാണ് ബസുകളുടെ ഉദ്ദേശമെങ്കിൽ ബസുകൾ തടയുമെന്ന് മണ്ഡലം പ്രസിഡൻ്റ് പ്രൊഫ.കെ.എ.സിറാജ് പറഞ്ഞു. പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.അശോകൻ,കെ.ആർ.നിതീഷ് കുമാർ,മൊയ്തീൻ എടച്ചാൽ,സലാം കുഴുപ്പുള്ളി,ടി.എസ്.രാജേന്ദ്രൻ മാസ്റ്റർ,എം.ജി ഹരീന്ദ്രനാഥ്,പി.ഡി.വിജയൻ, പ്രവീന്ധ വിജുമോൻ,വി.സി കാർത്തികേയൻ,ചന്ദ്രിക അരിയത്തുള്ളി,സുധീർ കാട്ടകത്ത്, മുഹമ്മദ് റാഫി കൂട്ടുങ്ങൽ, പഞ്ചായത്തംഗങ്ങളായ കെ.എ.ഹൈദ്രോസ്,ഷീലു ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |