
തൃശൂർ:സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന്, റോട്ടറി ക്ലബ് ഒഫ് തൃശൂർ വെസ്റ്റ് അമല ഹോസ്പിറ്റലിലെ ഡയാലിസിസ് രോഗികൾക്ക് ഗിഫ്റ്റ് ഒഫ് ഹോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് കിറ്റുകൾ നൽകി. അമലയിൽ നടന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ കെ.ബി.രാജഗോപാലിൽ നിന്ന് ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരക്കൽ കിറ്റുകൾ ഏറ്റുവാങ്ങി. റോട്ടറി ഭാരവാഹികളായ മനോജ് മാത്യു, എസ്. അനിൽകുമാർ, അഡ്വ.ഗിരീഷ് കുമാർ, അമല പി.ആർ.ഒ.ജോസഫ് വർഗ്ഗീസ്, സിസ്റ്റർ കൊച്ചു മേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |