SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

തുല്യത കോഴ്‌സുകൾ: രജിസ്‌ട്രേഷൻ 20 വരെ

ത‌ൃശൂർ:സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന നാല്,ഏഴ്,പത്ത്,ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 20വരെ നീട്ടി. പത്താംതരം തുല്യതാ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്.എസ്.എൽ.സി പാസായവരെപ്പോലെ തന്നെ ഉന്നത പഠനത്തിനും ഔദ്യോഗിക പ്രൊമോഷനും പി.എസ്.സി നിയമനങ്ങൾക്കും അർഹതയുണ്ടായിരിക്കും. അപേക്ഷകർക്ക് 2026 മേയ് 1ന് 17 വയസ് പൂർത്തിയായിരിക്കണം. ജനറൽ വിഭാഗക്കാർക്ക് നിശ്ചിത ഫീസുണ്ട്. താത്പര്യമുള്ളവർക്ക് kslma.keltron.in \www.literacymissionkerala.org വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 0487 2365024, 9496877913, 7558941039.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL