
തൃശൂർ: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിരോധാഭാസമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല. 'ലഹരിക്കെതിരെ മഹിള മുന്നേറ്റം' മുദ്രാവാക്യമുയർത്തി മഹിളാ ഐക്യവേദി കളക്ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച ധർണയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. യോഗക്ഷേമസഭ സംസ്ഥാന ട്രഷറർ അഞ്ജലി വേണാട് ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ഷൈന പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷീബ ശിവദാസൻ സ്വാഗതവും ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഉദയശങ്കർ നന്ദിയും പറഞ്ഞു. ധർണയ്ക്കുശേഷം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച ഒപ്പുകൾ നേതാക്കൾ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |