SignIn
Kerala Kaumudi Online
Friday, 03 July 2026 4.44 AM IST

ഞാറ്റുവേല ചന്ത

photo

പാവറട്ടി:എളവള്ളി ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി 2,3, 4 തീയ്യതികളിലായി പഞ്ചായത്ത് കോ-ബൗണ്ടിൽ നടക്കുന്ന പരിപാടി മണലൂർ എം.എൽ എ പ്രെഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.യു.സരിത അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ക്ലമൻ്റ് ഫ്രാൻസീസ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അശോകൻ മൂക്കോല,പഞ്ചായത്ത്സ്ഥിരം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ബി.ജയ,സനിൽ കുന്നത്തുളളി,ചിത്ര രതീഷ്,​ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ടി.ലിംസൺ,വി.കെ.സുരേന്ദ്രൻ,പ്രസാദ് വാക,രാജി മണികണ്ഠൻ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ ആർ.എ.അബ്ദുൾ ഹക്കിം,കെ.പി രാജു,​ കുടുംബശ്രീ ചെയർപേഴ്സൺ എം.ജി പ്രശാന്തി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബെറ്റ്സി മെറീന ജോൺ, പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജൻ, രാഗേഷ് സി.ആർ കൃഷി ഓഫീസർ ഫ്രെഡി എൻ.ടി.,​ പി.ജി സുബിദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL