SignIn
Kerala Kaumudi Online
Friday, 10 July 2026 4.20 AM IST

'വായിച്ചു വളരുക' ക്വിസ് മത്സരം 11ന്

s

തൃശൂർ: 31-ാം ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷൻ നടത്തുന്ന 'വായിച്ചു വളരുക' സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം 11ന് രാവിലെ 10ന് നടക്കും.തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ നടക്കുന്ന ചടങ്ങ് ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും.ഡി.ഇ.ഒ രോഹിത് നന്ദകുമാർ അദ്ധ്യക്ഷനാകും.കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെഫി ഡെൽസൺ,കൗൺസിലർ വിഭിത വാസു,പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കെ.ജി.ബാബുരാജ്,കെ.ആർ.ജോഷി കൊല്ലാറ തുടങ്ങിയവർ സംസാരിക്കും.ജില്ലാ ഭരണകൂടം,തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ്,പൊതുവിദ്യാഭ്യാസം,പി.എൻ.പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ,സാക്ഷരതാ മിഷൻ,കുടുംബശ്രീ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL