SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

കെ.സി.വൈ.എം പ്രതിഷേധ റാലി

strike

തൃശൂർ: നഴ്‌സുമാരുടെ സമരത്തിന്റെ മറവിൽ അതിരൂപതാ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.സി.വൈ.എം തൃശൂർ അതിരൂപത പ്രതിഷേധ റാലി സംഘടിപ്പിച്ചു.ബിഷപ്പ് ഹൗസിൽ നിന്നാരംഭിച്ച ധർണ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം അതിരൂപതാ പ്രസിഡന്റ് ഷിനോ സൈമൺ അദ്ധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് അതിരൂപത ട്രഷറർ റോണി അഗസ്റ്റിൻ പ്രഭാഷണം നടത്തി. വികാരി ജനറാൾ ഫാ.ജെയ്‌സൺ കൂനംപ്ലാക്കൽ സംസാരിച്ചു. ഫാ.അജിത്ത് കൊള്ളന്നൂർ, എം.ജെ.അസിൻ,ഡെന്ന ജോസഫ്,ജിഷാദ് ജോസ്,മെജോ മോസസ്, ഡോ.ജോബി കാക്കശ്ശേരി എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL