
തൃശൂർ: നഴ്‌സുമാരുടെ ആവശ്യങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ജനറൽ ആൻഡ് ഹെഡ്‌ലോഡ് വർക്കേഴ്‌സ് മസ്ദൂർ സഭ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി.
തൊഴിലാളികളുടെ അവകാശ സമരത്തെ മതധ്രുവീകരണ സിദ്ധാന്തം ഉപയോഗിച്ച് നേരിടാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന നഴ്‌സുമാർക്ക് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എച്ച്.എം.എസ് ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന നഴ്‌സുമാർക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി ജില്ലാ പ്രസിഡന്റ് രാഹുൽ വി. നായർ, ജനറൽ സെക്രട്ടറി ജോയ് ടി.ഡി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |