
തൃശൂർ: ഫാസിസത്തെയും കോർപ്പറേറ്റ് വത്കരണത്തെയും അതിജീവിക്കാനുള്ള സമരായുധം പ്രത്യയശാസ്ത്ര അടിത്തറ ഉറപ്പിക്കലാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്. സി.പി.ഐ തൃശൂർ മണ്ഡലം ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മനുഷ്യവിരുദ്ധതയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടവും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ,മണ്ഡലം സെക്രട്ടറി അഡ്വ.കെ.ബി.സുമേഷ്, അസിസ്റ്റന്റ് സെക്രട്ടറി പി.ഗോപിദാസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.എസ്.ജയ,എ.ഐ.എസ്.എഫ് ദേശീയ കൗൺസിൽ അംഗം അലൻ പോൾ വർഗീസ്, ഐ.സതീഷ് കുമാർ, സി.ആർ.റോസിലി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |