SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

പച്ച ഈന്തപ്പഴത്തിന് പ്രിയമേറെ

d

ചാലക്കുടി: റംബൂട്ടാൻ, ഞാവൽപ്പഴം, പേരയ്ക്ക എന്നിവയ്ക്ക് പിന്നാലെ പച്ച ഈന്തപ്പഴത്തിനും തെരുവോര കച്ചവടത്തിൽ പ്രിയമേറുന്നു. ചാലക്കുടിയിലെ പ്രധാന റോഡിലെല്ലാം തന്നെ മറ്റു പഴങ്ങൾക്കൊപ്പം 'ക്രിമ്രി,​ ഖുദ്രി' എന്ന അറബി പേരിൽ അറിയപ്പെടുന്ന പച്ച ഈന്തപ്പഴം വില്പനയ്ക്കെത്തിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കച്ചവടം തുടങ്ങുമ്പോൾ കിലോയ്ക്ക് 140തായിരുന്ന വില ഇപ്പോൾ ഇരുപത് രൂപ കുറഞ്ഞു. നിരവധി പോഷകങ്ങൾ അടങ്ങിയ പച്ച ഈന്തപ്പഴത്തിന്റെ ഉപയോഗം വിനോദ സഞ്ചാരികളും എറ്റെടുക്കുകയാണ്. ഗോൾഡൻ മഞ്ഞ നിറത്തിലുള്ളവയാണ് കൂടുതലും വിപണിയിലെത്തുന്നത്.തവിട്ടു നിറത്തിലുള്ളതും കാണാം. ഗുജറാത്തിലെ കച്ചിൽ നിന്ന് കേരളത്തിൽ കൊണ്ടുവരുന്ന ഇവയുടെ അളവ് ഗണ്യമായി കൂടിയെന്ന് കച്ചവടക്കാർ പറയുന്നു. കോട്ടയം ജില്ലയിലെ ചിലയിടങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ പച്ച ഈന്തപ്പഴ കൃഷിക്ക് തുടക്കമിട്ടുണ്ട്. ചാവക്കാടും ഈന്തപ്പന കൃഷി പരീക്ഷിക്കുന്നു.

നിരത്തിലെ ഇനമാകുന്നത് ഇതാദ്യം

വർഷങ്ങളായി ഫ്രൂട്ട്‌സ് സ്റ്റാളുകളിൽ ഇവയുടെ വിപണനമുണ്ടെങ്കിലും നിരത്തിലെ ഇനമാകുന്നത് ഇതാദ്യം.

കാലാവസ്ഥയുടെ പ്രത്യേകതയിൽ പല സ്ഥളങ്ങിളിലും വിവിധ ഇനങ്ങളായി ഈന്തപ്പന വളരുന്നു. ഇന്ത്യൻ കാലാവസ്ഥയിൽ സാധാരണ ഈന്തപ്പഴം വിളയുകയില്ലെന്നാണ് കർഷകർ പറയുന്നത്. അതുകൊണ്ടാണ് ഗുജറാത്തിൽ വൻതോതിൽ നടക്കുന്ന കൃഷി പച്ച ഈന്തപ്പനയിൽ ഒതുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL