
തൃശൂർ: കേരള ഹിന്ദി പ്രചാരസഭ 2025- 26 അദ്ധ്യയന വർഷത്തിൽ ജില്ലയിൽ നടത്തിയ 'സുഗമ ഹിന്ദി' പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്‌കൂളുകൾക്കുമുള്ള സമ്മാനവിതരണം നടന്നു. ചടങ്ങ് രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ഹിന്ദി പ്രചാരസഭ പ്രസിഡന്റ് എസ്. ഗോപകുമാർ അദ്ധ്യക്ഷനായി. കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നടത്തി. ആർ. അനിൽകുമാർ, ഗോപകുമാർ, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |