SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

'വ്യാജ ഭിന്നശേഷിക്കാരെ ചിത്രീകരിക്കരുത്'

photo

ആനന്ദപുരം: വിദ്യാലയങ്ങളുടെ വിജയശതമാനം കൂട്ടാനായി പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ നിർബന്ധപൂർവം ഭിന്നശേഷി സർട്ടിഫിക്കറ്റ് എടുപ്പിക്കുന്ന ചില സ്‌കൂളുകളുടെ നടപടിക്കെതിരെ തൃശൂർ ജില്ലാ പി.ടി.എ. കോർ കമ്മിറ്റി യോഗം പ്രതിഷേധ പ്രമേയം പാസാക്കി. ഇത്തരം പ്രവണതകൾ കുട്ടികളിൽ അപകർഷതാബോധം ഉണ്ടാക്കുമെന്നും അർഹതയുള്ളവരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ വകുപ്പും കളക്ടറും ബാലാവകാശ കമ്മിഷനും അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. ജില്ലാ പി.ടി.എ പ്രസിഡന്റ് കെ.എസ്. കൈസാബ് അദ്ധ്യക്ഷനായി. ഭാരവാഹികളെ ആദരിച്ചു. ജി.പി. കിരൺ, പ്രകാശ ബാബു മാസ്റ്റർ, ടി.എസ്. സരിത, ബി. വേണു, സിന്ധു ജയേഷ്, എം. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL