SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ സമ്മേളനം

gold

തൃശൂർ: ആൾ കേരള ഗോൾഡ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം തൃശൂർ കോർപറേഷൻ കൗൺസിലർ മുംതാസ് ചിഞ്ചു ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി ജില്ലാ കൺവീനർ അർജുനൻ കക്കേരി പതാക ഉയർത്തി. അർജുനൻ കക്കേരി, ഭാസ്‌കരൻ, രാമചന്ദ്രൻ, ശിവശങ്കരൻ, അനിൽ ചെറുതുരുത്തി, വിനോദ് ഗോപുരത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. സ്വർണത്തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കാത്ത കുത്തക മുതലാളിമാരുടെ നടപടിക്കെതിരെ പ്രമേയം പാസാക്കി. ഭാരവാഹികൾ: വിനോദ് ഗോപുരത്തിങ്കൽ (പ്രസിഡന്റ്), ടി.പി. ഭാസ്‌കരൻ (വൈസ് പ്രസിഡന്റ്), അർജുനൻ കക്കേരി, സുരേഷ് കുമാർ മടക്കത്തറ (സെക്രട്ടറിമാർ), ദിനേശ് മുക്കാട്ടുകര (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL