SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

അതിരപ്പിള്ളി ജനത്തിരക്ക്

ചാലക്കുടി: ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടം കാണാൻ ഇന്നലെ അതിരപ്പിള്ളിയിലെത്തിയത് മൂവായിരത്തോളം വിനോദസഞ്ചാരികൾ. ശനിയാഴ്ച ഏർപ്പെടുത്തിയ വിലക്കിന് ശേഷം ഇന്നലെ രാവിലെ 11ഓടെയാണ് സന്ദർശകർ എത്തിത്തുടങ്ങിയത്. നൂറുകണക്കിന് വാഹനങ്ങളും പ്രദേശത്തെത്തി.
സുരക്ഷ കണക്കിലെടുത്ത് വെള്ളച്ചാട്ടത്തിന് താഴേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയിരുന്നു. പുഴയിലേക്ക് ആളുകൾ ഇറങ്ങുന്നത് തടയാൻ സ്ഥാപിച്ചിരുന്ന സുരക്ഷാ വേലികൾ മലവെള്ളപ്പാച്ചലിൽ തകർന്നിരുന്നു. ഇവ പുനഃസ്ഥാപിച്ചതിന് ശേഷമേ താഴേക്കുള്ള പ്രവേശനം അനുവദിക്കൂ. വാഴച്ചാലിലും സമാനമായി സന്ദർശകരുടെ തിരക്കുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL