SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.54 AM IST

പുസ്തകപ്രകാശനവും ഗാനസന്ധ്യയും ഒമ്പതിന്

photo

തൃശൂർ: ഗാനരചയിതാവും കവിയുമായ രാപ്പാൾ സുകുമാരമേനോൻ രചിച്ച അക്ഷരതീർഥം പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനസന്ധ്യ സ്വരമന്ദാകിനിയും ഒമ്പതിന് വൈകീട്ട് അഞ്ചിന് റീജ്യണൽ തിയറ്ററിൽ നടക്കും. സുകുമാരമേനോന്റെ കൂടെ പ്രവർത്തിച്ച സംഗീത സംവിധായകർ, ഗായകർ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ എന്നിവരെ ആദരിക്കും. സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, സി. രവീന്ദ്രനാഥ് എം.എൽ.എ, ജയരാജ് വാര്യർ, ഗായകൻ നടേശ് ശങ്കർ, പിന്നണിഗായകരായ ലതിക, സുദീപ് കുമാർ, റീനാ മുരളി, ഇന്ദലേഖ വാര്യർ എന്നിവർ പങ്കെടുക്കുമെന്ന് കൊടകര ഉണ്ണി, എം. ഹരികൃഷ്ണ, കെ.ജി. പ്രാൺസിംഗ്, പി.എൻ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL