SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.54 AM IST

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

pramod
പ്രമോദ് വെളിയനാട്

തൃശൂർ: തപസ്യ കലാ സാഹിത്യ വേദിയുടെ അഞ്ചാം മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരത്തിന് നടൻ പ്രമോദ് വെളിയനാട് അർഹനായി. നാടക, സിനിമാ അഭിനയ രംഗത്തെ മികച്ച പ്രകടനവും 'മാടൻമോക്ഷം' നാടകത്തിലെ അഭിനയവും കണക്കിലെടുത്താണ് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈമാസം 19ന് വൈകിട്ട് അഞ്ചിന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ സി. സദാനന്ദൻ മാസ്റ്റർ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് തപസ്യ സംസ്ഥാന ജോയന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ടി.എസ്. നീലാംബരൻ, പ്രൊഫ. ടി.പി. സുധാകരൻ,മുരളി വെള്ളിത്തിരുത്തി എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL