SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.53 AM IST

ആൻ സണ്ണിക്ക് മേരി ക്യൂറി ഫെല്ലോഷിപ്പ്

photo

തൃശൂർ: യൂറോപ്യൻ യൂണിയന്റെ അഭിമാനകരമായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശി ആൻ സണ്ണി അർഹയായി. മൂന്നു വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം 1.5 കോടി രൂപയാണ് സ്‌കോളർഷിപ്പായി ലഭിക്കുക. ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്‌സിറ്റിയിലാണ് ഗവേഷണത്തിന്റെ ആദ്യഘട്ടം. തുടർന്ന് ലണ്ടൻ, സ്‌പെയിൻ, പോളണ്ട്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും ഗവേഷണം നടത്തും. മനുഷ്യ ശരീരത്തിലെ എല്ലിനെ ബാധിക്കുന്ന വാതരോഗത്തെ നേരിടാൻ ഉപയോഗിക്കുന്ന 'ബയോസിറാമിക്' ആണ് ഗവേഷണ വിഷയം. ഷാർജയിൽ എൻജിനീയറായ തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും അഡ്വ. ലിൻഡാ സണ്ണിയുടെയും മകളാണ്. സഹോദരങ്ങൾ: അബിൻ സണ്ണി, ഓസ്റ്റിൻ സണ്ണി, അലൻ സണ്ണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL